സ്വപ്നാടനം💜
സ്വപ്നാടനം
ഏകാകിയുടെ മനസ്സെന്ന
ഒറ്റമുറിവീടിന്‍റെ പുറംവാതിലെപ്പോഴു
മടഞ്ഞരിക്കും അതിഥികളാരും
എത്താനില്ലാത്തതിനാലണത്....!
അന്നിന്‍റെയലച്ചിലുകൾ കഴിഞ്ഞ്
കുരുക്കഴിച്ചഷ്ടി
ക്കലത്തിലേക്കിറ്റുമ്പോളവന്‍
ഭ്രാന്തനെപ്പോല്‍ സ്വയം
പുലമ്പിയെന്നിരിക്കും
മിണ്ടുവാനാരുമില്ലാത്തതിനാലാണത്...!
എത്രയോതവണയടുക്കി
വച്ചിട്ടുമട്ടിമറിഞ്ഞ കിനാക്കളോ-
ടവന്‍ സദാ കലഹിച്ചെന്നിരിക്കും
പരിഭവിക്കാനാരുമില്ലാത്തതിനാലണത്...!
എങ്കിലും..പിന്‍വിളിയാല്‍
തനിയെ തടഞ്ഞിട്ട് ..മനസ്സിന്റെ
പുറംവാതില്‍ മലര്‍ക്കെ
തുറന്നിടാറുണ്ടവന്‍.....!
തന്‍ ജീവനോളമൊരു പോരാട്ടമില്ലീ
ഭൂമിയിലൊരുനാളുമെന്നതിനാലാണത് ..!
Comments
Post a Comment