സ്വപ്നാടനം ഏകാകിയുടെ മനസ്സെന്ന ഒറ്റമുറിവീടിന്‍റെ പുറംവാതിലെപ്പോഴു മടഞ്ഞരിക്കും അതിഥികളാരും എത്താനില്ലാത്തതിനാലണത്....! അന്നിന്‍റെയലച്ചിലുകൾ കഴിഞ്ഞ് കുരുക്കഴിച്ചഷ്ടി ക്കലത്തിലേക്കിറ്റുമ്പോളവന്‍ ഭ്രാന്തനെപ്പോല്‍ സ്വയം പുലമ്പിയെന്നിരിക്കും മിണ്ടുവാനാരുമില്ലാത്തതിനാലാണത്...! എത്രയോതവണയടുക്കി വച്ചിട്ടുമട്ടിമറിഞ്ഞ കിനാക്കളോ- ടവന്‍ സദാ കലഹിച്ചെന്നിരിക്കും പരിഭവിക്കാനാരുമില്ലാത്തതിനാലണത്...! എങ്കിലും..പിന്‍വിളിയാല്‍ തനിയെ തടഞ്ഞിട്ട് ..മനസ്സിന്റെ പുറംവാതില്‍ മലര്‍ക്കെ തുറന്നിടാറുണ്ടവന്‍.....! തന്‍ ജീവനോളമൊരു പോരാട്ടമില്ലീ ഭൂമിയിലൊരുനാളുമെന്നതിനാലാണത് ..!