Posts

Showing posts from April, 2022

സ്വപ്നാടനം💜

  സ്വപ്നാടനം ഏകാകിയുടെ മനസ്സെന്ന  ഒറ്റമുറിവീടിന്‍റെ  പുറംവാതിലെപ്പോഴു മടഞ്ഞരിക്കും അതിഥികളാരും  എത്താനില്ലാത്തതിനാലണത്....! അന്നിന്‍റെയലച്ചിലുകൾ കഴിഞ്ഞ് കുരുക്കഴിച്ചഷ്ടി ക്കലത്തിലേക്കിറ്റുമ്പോളവന്‍ ഭ്രാന്തനെപ്പോല്‍ സ്വയം പുലമ്പിയെന്നിരിക്കും മിണ്ടുവാനാരുമില്ലാത്തതിനാലാണത്...!  എത്രയോതവണയടുക്കി വച്ചിട്ടുമട്ടിമറിഞ്ഞ കിനാക്കളോ- ടവന്‍ സദാ കലഹിച്ചെന്നിരിക്കും  പരിഭവിക്കാനാരുമില്ലാത്തതിനാലണത്...! എങ്കിലും..പിന്‍വിളിയാല്‍  തനിയെ തടഞ്ഞിട്ട് ..മനസ്സിന്റെ  പുറംവാതില്‍ മലര്‍ക്കെ  തുറന്നിടാറുണ്ടവന്‍.....! തന്‍ ജീവനോളമൊരു പോരാട്ടമില്ലീ  ഭൂമിയിലൊരുനാളുമെന്നതിനാലാണത് ..!